Thursday 7 September 2017

അങ്ങനെ വീണ്ടും ഒരു കൽബുർഗി കൂടി.

ഇനിയും എന്നാണാവോ നാം ഉണരുന്നത്. അഴിമതിക്കെതിരെ ഘോര പ്രസംഗം നടത്തി. പെട്രോൾ വില കൂടി എന്നു പറഞ്ഞു. തൊഴിൽ ഇല്ലായ്മ  മറ്റും എന്നു പറഞ്ഞു. അങ്ങനെ ഒരു ആറുനൂറായിരം കള്ളങ്ങൾ പറഞ്ഞു. അധികാരത്തിൽ വന്നു. അവസാനം രക്ഷപെട്ടത് പശുവും ഗോമൂത്രവും ചാണകവും മാത്രം. എതിർത്തു പറഞ്ഞാൽ അപ്പോൾ കഠാരയോ ബുള്ളറ്റൊ. ഇതെന്ത് രാജ്യം. വർഷങ്ങൾ പടപൊരുതി ലക്ഷകണക്കിന് ജീവൻ ബലി കൊടുത്തു നേടിയ സ്വതന്ത്ര ബോധം നാം കടലിൽ തള്ളണോ. ഇഷ്ടം ഇല്ലാത്തതു പറഞ്ഞാൽ അവരെ കൊല്ലുന്നതാണ്‌ നയം എന്നാൽ നിങ്ങൾ കരുതി ഇരുന്നോ. മോഹൻദാസ് കരം ചന്ത് ഗാന്ധിമാർ ഇനിയും ലക്ഷകണക്കിന് പിറവി എടുക്കും. സ്വർണക്കൂട് അല്ല, സ്വാതന്ത്ര്യം ആണ് ഞങ്ങൾക്ക് വേണ്ടത്. സ്വസ്തമായി ശ്വസിക്കണം. അവിടെ ജാതിയും മതവും പശുവും ഗോമൂത്രം എല്ലാം കൂടി കലർത്തി ഈ നാടിനെ കുട്ടിച്ചോർ ആക്കരുതെ എന്ന് വിനീതമായ യാചന.



Sunday 16 July 2017

ഉണ്ണി ബാലകൃഷ്ണൻ തീരെ ഉണ്ണി ആവുന്നു

ശ്രീ. ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ ഒരു നല്ല പത്ര പ്രവർത്തകൻ ആണ്. പഴമക്കാർ പറയും മരം അറിഞ്ഞു കൊടി ഇടണം എന്ന്. താങ്കൾ ശ്രീ. P. T. തോമസിനെ ഇന്റർവ്യൂ ചെയ്‌തത് എന്തു സ്ഥാപിക്കാൻ വേണ്ടി.
 ഒരു ആദർശ ധീരനായ രാഷ്ട്രീയ ക്കാരെന്റെ നന്മ നിറഞ്ഞ ജീവൻ പൊതു ജനത്തിന് മാതൃക ആകട്ടെ എന്നു കരുതി ആണോ?

വെറും മൂന്നാം കിട രാഷ്ട്രീയ ക്കാരെന്റ് വാക്കുകൾ അല്ലെ അദ്ദേഹത്തിൽ നിന്നും വന്നത്. സാമൂഹ്യ നീതി ബോധമാണോ അദ്ദേഹത്തെ ഈ കേസിൽ ഇടപെടുത്തിയത്. അല്ലേ അല്ല, എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ പറ്റുമോ എന്ന് കഴുകന്റെ ചോരകണ്ണല്ലേ കാണാൻ കഴിയുന്നത്-അദ്ദേഹത്തിന്റെ ഓരോ വാക്കിലും.

എന്താ CBI യെ വിളിക്കണം എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പേടിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തോന്നോ? എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്? കുറഞ്ഞ പക്ഷം താങ്കൾക്ക് ചോദിക്കാമായിരുന്നു മാതൃഭൂമി യുടെ തന്നെ ലേഖകനെ കൊല്ലാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട കേസ് പോലും CBI അന്വേഷിച്ചിട്ടെന്തായി എന്ന്. പ്രതികളെ വെറുതെ വിട്ടില്ലേ? അഭയ കേസ് എന്തേ അട്ടിമറിക്കപ്പെട്ടത്. രണ്ടൂ.പതിറ്റാണ്ടിൽ കൂടുതൽ ആയല്ലോ.

അതൊക്കെ  പോട്ടെ, എന്റെ പേരിൽ ഉള്ള CBI അന്വേഷണം എത്രയും പെട്ടെന്ന് അന്വേഷിച്ചു തീർപ്പാക്കാൻ വേണ്ടി കോടതിയെ സമീപിക്കാൻ തന്റേടമുള്ള ഏതു കോണ്ഗ്രസ് കാരുണ്ട് തോമസ് മാഷേ
 പിന്നെ CBI ഉമ്മാക്കി ഒന്നും പറഞ്ഞ് ചളമാകേണ്ട.

താങ്കളുടെ ഒരേ ഒരു ഉദ്ദേശം കലക്ക വെള്ളത്തിൽ മീൻ പിടിക്കുക.  താങ്കൾ വലിയ വർത്തമാനം പറയുന്നുണ്ടല്ലോ തോമസ് മാഷേ, പോലീസിനെ വിളിച്ചു, അറിയിച്ചു, ഡിജിപി വന്നില്ല എന്നൊക്കെ? താങ്കൾ പറയുന്ന ഉടനെ അദ്ദേഹം എന്താ തിരുവനന്തപുരത്തു നിന്നും പ്ലെയിൻ ചാർട്ടർ ചെയ്തു വരണം ആയിരുന്നോ? തോമസ് മാഷ് ഒരു കാര്യം മനസ്സിലാക്കണം. ജോപ്പൻ മാരും R K മാരും അല്ലമുഖ്യമന്ത്രി യുടെ ഓഫീസ് ഭരിക്കുന്നത്‌. സരിതമാരും അല്ല.നിങ്ങളുടെ ഭരണ കാലത്ത് ഏത് എങ്കിലും ഒരു ഉദ്യോഗസ്‌ഥനെ മര്യാദക്ക് ഭരിക്കാൻ വിട്ടിട്ടുണ്ടോ. ഏതു ക്രിമലിനെ പിടിച്ചാലും ഉടനെ അവർ തന്നെ നേരെ പറയുക അല്ലായിരുന്നുവോ, RK വിളിക്കു! ആരാ RK, മാഷിനറിയില്ലേ?

പിന്നെ അടുത്ത വീരവാദം താങ്കൾ പോലീസിനെ അറിയിച്ചു. സുഹൃത്തേ, താങ്കൾ പോലീസിനെ അറിയിച്ചത് ധാർമ്മിക ബോധം കൊണ്ടല്ല, മറിച്ച് ഇതിൽ നിന്നും എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ പറ്റുമോ എന്ന സതൃം  കേരളത്തിലെ മുലകുടി മാറാത്ത കുഞ്ഞുങ്ങക്കു പോലും ഇപ്പഴത്തെ താങ്കളുടെ പ്രസ്താവനയിൽ നിന്നും മനസ്സിലാവുന്നു. പിന്നെ താങ്കൾക്ക് ഒരു റോബിൻ ഹുഡ് പരിവേഷം കിട്ടുന്നില്ല എന്ന തോന്നൽ ആണെങ്കിൽ ആദരിക്കേണ്ടത് രാഷ്ട്രീയ കുറുക്കൻ ആയ താങ്കളെ അല്ല. ശ്രീ. ലാലിനെയാണ്. സ്വന്തം കുടുംബത്തിൽ പെട്ട (തൊഴിൽപരമായി,) ആ കുട്ടിക്ക് ധൈര്യം കൊടുത്ത് (വേട്ടക്കാരനും ഒരു പക്ഷെ സ്വന്തം കുടുംബത്തിൽ നിന്നും ആണെന്നറിഞ്ഞിട്ടു പോലും ) പോലീസിൽ റിപ്പോർട്ട് ചെയ്യിപ്പിച്ച ലാലിനെയും ആ കുട്ടിയെയും ആണ് ആദരിക്കേണ്ടത്.
അല്ലാത് മുതലെടുക്കാൻ വന്ന MLA ശ്രീ. പി.ടി. തോമസിനെ അല്ല.

എറണാകുളം ജില്ലയിൽ അടുത്ത തവണ സീറ്റ് പ്രതീക്ഷിക്കണ്ട. അൻവർ സാദത്ത്, IB ഈടൻ എന്നിവർ ഒഴിയില്ല. ഇപ്പോൾ പ്രതി എന്നു കരുതുന്ന ആൾക്ക് സീറ്റ് കൊടുക്കേണ്ടേ? അതു താങ്കളുടെ സീറ്റ് തന്നെ. 3.5 വർഷം കൊണ്ട് പൂർവ്വാധികം ശക്തൻ ആയ മാതിരി തിരിച്ചു വരും. പക്ഷെ രക്ഷപെടില്ല.

പിന്നെ വിളിച്ചു കൂവി നടക്കുന്നത് ശ്രീ. പിണറായി വിജയൻ ഗൂഡാലോചന ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം എന്താ പറഞ്ഞത്? ചിലർ ആഗ്രഹിക്കുന്നവരെ പ്രതി ആക്കാൻ കഴിയില്ല എന്ന്. താങ്കൾ എന്തോ പൊട്ടത്തരം ആണ് പറഞ്ഞത്? ഒരു കൊണ്സ്റ്റബിൾ പോലും അന്വേഷിക്കുന്നതിന് മുൻപ് ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞു വെന്ന്
 ഉണ്ണി ബാലകൃഷ്ണൻ അതിനെ തിരുത്തിയും ഇല്ല. തോമസ് മാഷേ, പൾസർ സുനിയെ പിടിച്ചു. 120ബി പ്രകാരം ഗൂഢാലോചനാ.അന്വേഷണം തുടരും എന്ന് വൃക്തമായി സുചിപ്പിച്ച കുറ്റ പത്രവും സമർപ്പിച്ചതിനു ശേഷമാണ് മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത്. ഒരു പക്ഷെ താങ്കളെ പോലുള്ള കുറുക്കൻ ബുദ്ധി ഉള്ളവരെ വഴി തെറ്റിക്കാൻ വേണ്ടി ആവും
 അതോക്ക് പോട്ടെ, വേറെ പ്രധാന പെട്ട ഒരാൾ പറഞ്ഞിരുന്നു വല്ലൊ, ദിലീപിന്റെ തിരായി ഒരു തെളിവും ഇല്ലെന്നും, ADGP Smt. സന്ധ്യയ്ക്ക് പുബ്ലിസിറ്റിക്ക് വേണ്ടി ആണ് എന്ന്. അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ തോമസ് മാഷ്.

മാഷേ, വെറുതെ പി.സി. ജോർജിന്റെ വഴി നോക്കരുത് - പുബ്ലിസിറ്റിക്ക് വേണ്ടി. മാധവ് ഗാഡ്ഗിൽ റിപോർട്ടിൽ താങ്കൾ എടുത്ത നിലപാട് കണ്ട് ഒരു പാട് സന്തോഷിച്ചതാ, കോൺഗ്രെസ്സിലും നട്ടെല്ലുള്ളുവർ ഉണ്ടല്ലോ എന്നോർത്ത്. പക്ഷെ ഇപ്പോൾ വെറും മൂന്നാം കിട രാഷ്ട്രീയക്കാരെന്റ് തനി നിറം പുറത്തു വരുന്നു.

പിന്നെ ഒരു കാര്യം മറക്കേണ്ട - കടകം പള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പിൽ ഹൈ കോടതി ശ്രീ. ഉമ്മൻചാണ്ടിയോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. " മുഖ്യമന്ത്രി ക്കു പോലും സലീം രാജ് എന്ന പൊലീസ് കാരനെ പേടി ആണോ എന്ന്".  നിങ്ങൾ ഇനിയും എന്തൊക്കെ തല കുത്തി മറിഞ്ഞാലും കേരളത്തിലെ ബഹു ഭൂരിപക്ഷം ജനത്തിനും അറിയാം സർക്കാർ നിലപാട് ശരി ആയ വഴിക്കാണെന്ന്.

കാത്തിരിക്കൂ. മൂന്നാല് വർഷം കൂടി ഉണ്ടല്ലോ കുറച്ച്  കൂടി നല്ല കൾക്കടകൾ മെനയാൻ വേണ്ടി

. ഉണ്ണി ബാലകൃഷ്ണൻ മാർ ഉണ്ടാവും കൂട്ടിനെന്നും.



Monday 10 July 2017

Dr. സെൻകുമാർ

ശ്രീ. എംടി. രമേശ് ഇന്ന് കാണിച്ച നാടകം അദ്ദേഹം വെറും empty ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ആരെങ്കിലും മുസ്ലിം സമുദായത്തിന് ഹാനികരം എന്ന് തോന്നുന്ന എന്തെങ്കിലും ഒരു ഒരു വാക്ക് പറഞ്ഞാൽ ഉടൻ അവരെ പാർട്ടിയിൽ ചേരാൻ ക്ഷണിച്ചു കൊണ്ട് വീട്ടു പടിക്കൽ പോയി കാവൽ കിടക്കുക എന്നു പറഞ്ഞാൽ ഇതിൽ പരം ഒരു നാണക്കേട് ഉണ്ടൊ? പോയ ആവേശം തിരിച്ചു വന്നപ്പോൾ കണ്ടില്ല. മാന്യമായി ശ്രീ. സെൻകുമാർ മറുപടി കൊടുത്തു എന്ന് വിചാക്കാം.  

Saturday 3 June 2017

ബീഫ് ഫെസ്റ്റും ജോയ് മാത്യൂവും

ബീഫ് ഉത്സവം എന്താണാവോ ജോയ് സാറിന് ദഹിക്കാത് പോയത് ആവോ?. അദ്ദേഹത്തിന്റ മാടു സ്നേഹം ശ്ശി അങ്ങോട്ട് ബോധിച്ചു. ഹോ മാടുകളെ ലോറിയിൽ കുത്തി നിറക്കുന്നതു മുതൽ ഹോ സമ്മതിച്ചിരിക്കുന്നു മാഷേ. പക്ഷെ ഒരു സംശയം, മൃഗത്തോടുള്ള ഈ അമിത് സ്നേഹമാണോ മാഷേ ഇപ്പോൾ ഇങ്ങനെ ഒരു ചട്ടം ധൃതി വെച്ച് ഉണ്ടാക്കിയത്? പശുവിനെ ലോറിയിൽ കേറ്റി എന്നു പറഞ്ഞു രണ്ടു പാവങ്ങളെ രാജസ്ഥാനിൽ അടിച്ചു കൊന്നു. അക്കലാക്കിന്റെ വീട്ടിൽ പശു ഇറച്ചി സൂക്ഷിച്ചു എന്നു പടഞ്ഞല്ലേ അദ്ദേഹത്തെ കൊന്നത്. ചുരുക്കത്തിൽ വിഷയങ്ങൾ  വൈകരികം ആയി കാണുന്ന ഒരു സമൂഹത്തിന്റെ മുൻപിൽ Iഇങ്ങനെയുള്ള നിയമം കൊണ്ടു വരുമ്പോൾ ഉള്ള അപകട ങ്ങൾ ചർച്ച ചെയ്യാതെ ഇതിന് കുട പിടിക്കുന്ന ജോയ് മാത്യുവിനെ പോലുള്ള ശ്രീനിവാസൻ മാരുടെ ലക്ഷ്യം എന്തെന്ന് കേരളസമൂഹത്തിന് അറിയാം. ചീപ്പ് പ്രസിദ്ധി. വലിയ ചെലവില്ലാതെ മീഡിയായിക് നിറഞ്ഞു നിൽക്കാം. ഇവിടെ മനുഷ്യന് പുഴുവിനേ ക്കാളും താഴെ വില കല്പിക്കുന്നവർ മാടുകൾക്ക് യാത്ര ചെയ്യാൻ Ac കൊച്ചിന് വേണ്ടി വാദിക്കുന്നത്3 കേൾക്കുമ്പോൾ, അതിന് സ്തുതി പാടുന്നവരെ കാണുമ്പോൾ സഹതപിക്കുന്നു.

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു.

എല്ലാ വിരുദ്ധന്മാരും ഒരു കുടക്കീഴിൽ. എന്തിരു പൊതു ജനസ്നേഹമാണ് ആണാവോ അഴിമതി വീരന്മാരായ UDF നേതാക്കളും 500 വർഷം പഴയ വീഞ്ഞു സേവ വിശുദ്ധമെന്നും കരുതുന്ന വൈദിക സമൂഹവും എല്ലാം ലക്ഷ്യം വെക്കുന്നത് ഒന്ന് തന്നെ - ഇടതു പക്ഷത്തെ എങ്ങനെ ദുർബലമാക്കാൻ കഴിയും എന്നത് തന്നെ. കഴിഞ്ഞ UDF സർക്കാർ തീരുമാനം എന്തിനു വേണ്ടി ആയിരുന്നവെന്ന് എല്ലാവർക്കും അറിയാമല്ലോ. CAG റിപ്പോർട് പ്രകാരം .നിലവാരം ഇല്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി കൊടുത്ത്‌ അഴിമതി കാണിച്ചു വെന്നും തുടർ നടപടി എന്ന നിലയിൽ കോടതി ബാറുകൾ അടക്കാൻ പറഞ്ഞു. അടച്ചു പൂട്ടിയ ബാറുകൾ തുറക്കാൻ നേതാക്കന്മാർ തമ്മിൽ അടി. തുടർന്ന് പ്രതിച്ഛായാ മത്സരത്തിൽ എല്ലാ ബാറും അടച്ചു. ഇതാണ് സത്യം. പൊതുജനം ഈ കള്ളക്കളി മനസ്സിലാക്കി. തിരഞ്ഞെടുപ്പിൽ തൂത്തെറിഞ്ഞു. ഇനിയും എന്തിനാണാവോ ഈ പഴയ പല്ലവിയുമായി വീണ്ടും എത്തിയിരിക്കുന്നത്. കോൺഗ്രസ് കാർക്ക് സത്യമായും ഒരു മദ്യനയം ഉണ്ടെങ്കിൽ ആദ്യമായി ചെയ്യേണ്ടത് മദ്യപാനികൾ ആയ നേതാക്കന്മാർ, പ്രവർത്തകർ എല്ലാവരെയും പാർട്ടിയിൽ നിന്നു പുറത്താക്കുക. ആരെങ്കിലും പിന്നെ കാണുമോ പാർട്ടിയിൽ. അടൂർ പ്രകാശിനെപ്പോലുള്ള, അച്യുതനെ പോലുള്ള കള്ളു കച്ചവടക്കാർ പാർട്ടിയെ നയിക്കുന്നു. അവർ തന്നെ പറയുന്നു മദ്യ നിരോധനവും. എന്തൊരു വിരോധാഭാസം.

ഇനിയും മദ്യ പാനികളുടെ കാര്യം നോക്കാം. ഒരു ചെറിയ ശതമാനം മാത്രമാണ് ഇതിന് അടിമകൾ. അവർ ഏതു മാർഗവും തേടും. സമൂഹത്തിനെ ഇതിന്റെ ദോഷ ഫലങ്ങൾ  ജനത്തിന് പറഞ്ഞു കൊടുക്കണം. മദ്യപാനം നിർത്താൻ വേണ്ടി സർക്കാർ ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഡി അഡിക്ഷൻ സെന്റർ അടക്കം നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിന്റെ ദൂഷ്യ വശങ്ങൾ സർക്കാർ ചെലവിൽ പരസ്യം കൊടുക്കണം. സർക്കാറിന്റെ നേട്ടങ്ങൾ പരസ്യം കാണിക്കുന്നത് പോലെ ഇതും ചെയ്യണം. മാധ്യമങ്ങളും ഇത് ഏറ്റെടുക്കണം. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ മാത്രം ആവരുത് ചർച്ച. എല്ലാവരും കൂടി ശ്രമിച്ചാൽ നാടിനെ ഈ ആപത്തിൽ നിന്ന് രക്ഷിക്കാം. ആരോഗ്യ മന്ത്രാലയം കാര്യമായ ഇടപെടൽ നടത്തണമെന്നാണ് പൊതുജന അഭിപ്രായം. 

Friday 2 June 2017

News Narada Com: മദ്യവിരുദ്ധ മുന്നണി

News Narada Com: മദ്യവിരുദ്ധ മുന്നണി

മദ്യവിരുദ്ധ മുന്നണി

ഇവർ ആദ്യമായി ചെയ്യേണ്ടത് റോമിലെ മദ്യ ഉപഭോഗം കുറക്കാൻ ആണ് ആദ്യമായി ചെയ്യേണ്ടത്. ആളോഹരി ഉപഭോഗം നോക്കിയാൽ ലോകത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് റോം തന്നെ.